ഐ പി സി ഡെൽഹി സ്‌റ്റേറ്റ് കൺവെൻഷനും ശുശ്രൂഷക സമ്മേളനവും.സംയുക്ത ആരാധനയും .
ഐ പി സി ഡെൽഹി സ്റ്റേറ്റ് ജനറൽ കൺവെൻഷനും ശുശ്രൂഷക സമ്മേളനവും സംയുക്ത ആരാധനയും 10 മുതൽ 13 വരെ നടക്കും.10, 11, 12 തീയതികളിൽ വെകിട്ട് 6 മുതൽ 9 വരെ ദിൽഷാദ് ഗാർഡന് അടുത്ത് ഉള്ള താഹിർപൂര് ബാപ്റ്റിസ്റ്റ് ചർച്ച് ഹാളിൽ വച്ച് നടക്കും.ഐ പി സി ഡെൽഹി സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ സാമുവേൽ എം തോമസ്സ് ഉത്കാടനം നടത്തും.
പാസ്റ്റർ മാരായ ജെയിംസ് ഈപ്പൻ, കെ ജോയി എന്നിവർ ദൈവ വചന ശിശ്രൂഷ നടത്തും. ആദ്യ രണ്ടു ദിവസങ്ങളിൽ മയൂർ വിഹാർ ഐ പി സി ചർച്ചിൽ വച്ച് രാവിലെ 10 മുതൽ 1 മണി വരെ ശുശ്രൂഷക സമ്മേളനം നടക്കും.12 നു രാവിലെ സൺഡേ സ്ക്കൂൾ ,പി വൈ പി എ ,സോദരി സമാജം, വെൽഫെയർ ബോർഡ് എന്നിവയുടെ സംയുക്ത സംമ്മേളനം നടക്കും.
13 ന് രാവിലെ ഡി സി എ കമ്മ്യൂണിറ്റി ഹാൾ ഗ്രിഹ് കല്യാൺ കേന്ദ്ര ശ്രിനിവാസ് പുരിയിൽ വച്ച് നടക്കുന്ന സംയുക്ത ആരാധനയോട് കൂടി കൺവെൻഷൻ സമാപിക്കും.ഐ പി സി ഡെൽഹി സ്റ്റേറ്റ് കൊയർ ഗാനങ്ങൾ ആലപിക്കും.
പാസ്റ്റർ മാരായ സാം തോമസ്സ് ,കെ വി ജോസഫ് , സ്റ്റാൻലി ഐ സക്ക് ,ബ്രദർ ജോൺസൺ എം , കോശി മാത്യു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.വിവരങ്ങൾക്ക് 9213393251, 9871492324 .
No comments:
Post a Comment
Note: only a member of this blog may post a comment.